ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ അതിർത്തിയിലെത്താൻ ചെലവിടുന്നത് ലക്ഷങ്ങൾ. യുക്രെയ്ന്റെ അയൽ രാജ്യങ്ങളിൽനിന്ന് ഇന്ത്യ ഏർപ്പെടുത്തിയ വിമാനങ്ങളിൽ കയറിപ്പറ്റാനാണ് പലരും ലക്ഷങ്ങൾ മുടക്കി അതിർത്തികളിലെത്തുന്നത്. ട്രെയിനുകളിൽ ഇടം കിട്ടാതെ ബദൽ മാർഗമായി ബസുകളും ടാക്സികളും ആശ്രയിക്കുന്നവർക്കാണ് വിമാന നിരക്കിന്റെ എത്രയോ ഇരട്ടി ചെലവിടേണ്ടി വരുന്നത്. ബസിന് നാലര ലക്ഷം രൂപ കൊടുത്താണ് നാല് ഇന്ത്യൻ വിദ്യാർഥികൾ തിങ്കളാഴ്ച റുമേനിയ അതിർത്തിയിലെത്തിയത്.
യുക്രെയ്ൻ അതിർത്തിക്കുള്ളിലേക്ക് ബസ് അയക്കാൻ ഇന്ത്യ നടത്തിയ ശ്രമം തിങ്കളാഴ്ച പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ എംബസി പോളണ്ടിൽനിന്ന് വിട്ട ബസ് പിടിച്ചെടുത്ത യുക്രെയ്ൻ സൈന്യം മലയാളി വിദ്യാർഥികളെ കയറ്റാൻ അനുവദിക്കാതെ യുക്രെയ്ൻ പൗരന്മാരായ അഭയാർഥികളെ കയറ്റി തിരിച്ചയക്കുകയായിരുന്നു.
ഒരാഴ്ചയായി ബങ്കറിൽ കഴിയുന്ന ഖാർകീവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ 400 വിദ്യാർഥികളും ഭക്ഷണവും വെള്ളവും കഴിഞ്ഞു തുടങ്ങിയെന്ന വേവലാതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.