അബ്ദുൽ മുഹമ്മദ്
Posted On
date_range Updated On
date_range യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി
ഹൈദരാബാദ്: യു.എസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ അബ്ദുൽ മുഹമ്മദിനെയാണ് കാണാതായത്. മകൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും അവന്റെ വൃക്ക വിൽക്കുമെന്നും ഭീഷണിപ്പെടുത്തി നാട്ടിലെ മാതാപിതാക്കൾക്ക് അജ്ഞാതർ ഭീഷണി സന്ദേശമയച്ചു.
ഒരുലക്ഷം രുപക്ക് തുല്യമായ തുക മോചനദ്രവ്യം അയക്കണമെന്നാണ് ആവശ്യം. ഒഹായോയിലെ ക്ലവ്ലാൻഡ് യൂനിവേഴ്സിറ്റിയിൽ ഐ.ടി മാസ്റ്റേഴ്സ് പഠിക്കാനായാണ് 25കാരൻ യു.എസിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.