മദ്യലഹരിയിലായിരുന്ന സ്ത്രീയെ ഫ്ലാറ്റിൽ കൊണ്ടുവന്ന് ബലാത്സംഗം ചെയ്തു; യു.കെയിൽ ഇന്ത്യൻ വിദ്യാർഥിക്ക് തടവുശിക്ഷ

ലണ്ടൻ: മദ്യലഹരിയിൽ അർധ അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗ ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർഥിക്ക് യു.കെയിൽ തടവു ശിക്ഷ. ആറുവർഷം ഒമ്പത് മാസം തടവിനാണ് ശിക്ഷിച്ചത്. 2022 ജൂണിൽ കാർഡിഫിലായിരുന്നു സംഭവം നടന്നത്.   പ്രീത് വികാൽ(20) ആണ് അറസ്റ്റിലായത്. ഒരു നിശ ക്ലബിൽ വെച്ച് കണ്ടുമുട്ടിയതായിരുന്നു സ്ത്രീയെ. ആ സമയത്ത് മദ്യലഹരിയിലായിരുന്ന അവരുടെ ബോധം ഭാഗികമായി നശിച്ചിരുന്നു.

സുഹൃത്തുക്കളുമൊത്താണ് സ്ത്രീ നിശ ക്ലബിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ പ്രീതിനെ കണ്ടു. ഇരുവരും കുറച്ചു നേരം സംസാരിച്ചു. ആ സമയത്ത് ഇവരുടെ സുഹൃത്തുക്കൾ അകലെയായിരുന്നു.  ഇതു മുതലെടുത്ത പ്രീത് സ്ത്രീയെ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രീത് ബലാത്സംഗം ചെയ്തത്. തോളിലേന്തിയാണ് ഇവരെ കൊണ്ടുപോയത്.  

ക്ലബ്ബില്‍നിന്ന് പുറത്തിറങ്ങിയ ശേഷം പ്രീത് യുവതിയെ കൈകളില്‍ എടുത്ത് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവതിയെ ചുമലില്‍ കിടത്തി കൊണ്ടുപോകുന്ന മറ്റുദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പ്രതി പിന്നീട് യുവതിക്ക് അയച്ച ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. 

Tags:    
News Summary - Indian student In UK carries drunk woman to his flat, rapes her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.