സാൻഫ്രാൻസിസ്കോ: ഖലിസ്താൻ അനുകൂലികളുടെ ആക്രമണത്തിൽ പ്രതിഷേധിച്ചും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നൂറുകണക്കിന് ഇന്ത്യൻ വംശജർ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ സമാധാന റാലി നടത്തി. ജൂലൈ രണ്ടിന് ഖലിസ്താൻ അനുകൂലികൾ പുറത്തുവിട്ട വിഡിയോയിലൂടെയാണ് ആക്രമണത്തിെന്റ ദൃശ്യങ്ങൾ ലോകമറിഞ്ഞത്. മാസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ആക്രമണം ഭീകരപ്രവർത്തനമാണെന്ന് സമാധാന റാലിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് വ്യാഴാഴ്ച കോൺസുലേറ്റ് സന്ദർശിച്ച് നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾക്ക് തടസ്സമാകുന്ന തരത്തിൽ തീവ്ര ഖലിസ്താനി ആശയഗതിക്കാർക്ക് അവസരങ്ങൾ നൽകരുതെന്ന് അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.