നാലു യുവതികളെ ബലാത്സംഗത്തിനിരയാക്കി; ഇന്ത്യൻ വംശജന് ബ്രിട്ടനിൽ 18 വർഷം തടവ്

ലണ്ടൻ: യുവതികളെ ബലാത്സംഗത്തിനിരയാക്കിയ കുറ്റം തെളിഞ്ഞതോടെ ബ്രിട്ടനിൽ ഇന്ത്യൻ വംശജന് 18 വർഷം തടവ്. 50കാരനായ രഘു സിംഗമനേനിക്കാണ് വുഡ് ഗ്രീൻ ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിച്ചത്.

ഇയാൾ വടക്കൻ ലണ്ടനിൽ രണ്ട് മസാജ് പാർലറുകൾ നടത്തുന്നുണ്ട്. ഇവിടെ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പ്രലോഭിപ്പിക്കുകയായിരുന്നു. സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ആണ് അന്വേഷണം നടത്തി കുറ്റം തെളിയിച്ചത്.

പാർലറിൽ വരാനും ജോലി ചെയ്യാനും മൊബൈൽ ആപ്പിൽ പരസ്യം നൽകുകയും അപോയിൻമെന്റ് എടുത്ത് എത്തുന്നവർക്കുനേരെ ലൈംഗികാതിക്രമങ്ങൾ നടത്തുകയും ചെയ്യുമായിരുന്നുവെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ എത്തിയ യുവതികൾ ഭയാനകമായ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കപ്പെട്ടുവെന്നും പൊലീസ് പറയുന്നു.

Tags:    
News Summary - Indian-origin massage parlour manager jailed for 18 years in UK for rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.