Posted On
date_range Updated On
date_range കാനഡയിൽ ഇന്ത്യൻ വംശജനായ ഗുണ്ടാത്തലവനും മകനും കൊല്ലപ്പെട്ടു
ഒട്ടാവ: കനേഡിയൻ നഗരമായ എഡ്മണ്ടനിലുണ്ടായ ഗുണ്ടാ ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജനും മകനും കൊല്ലപ്പെട്ടു. ഹർപ്രീത് സിങ് ഉപ്പാൽ (41) എന്നയാളും 11 വയസ്സുള്ള മകനുമാണ് പട്ടാപ്പകൽ ഒരു ഗ്യാസ് സ്റ്റേഷന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്.
സംഭവ സമയം കാറിലുണ്ടായിരുന്ന മകന്റെ സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അക്രമിസംഘം എത്തിയതെന്ന് കരുതുന്ന കാർ ബീമൗണ്ടിന് സമീപം തീപിടിച്ച നിലയിൽ കണ്ടെത്തി. കാർ മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എഡ്മണ്ടനിലെ ഗുണ്ടാസംഘത്തിലെ പ്രമുഖനാണ് ഉപ്പാൽ എന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഇയാൾ ഏതെങ്കിലും സംഘടനയിലെ അംഗമാണോയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊക്കെയ്ൻ കൈവശംവെച്ചതിനും മനുഷ്യക്കടത്തിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. അടുത്ത വർഷം ഏപ്രിലിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് കൊലപാതകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.