ന്യൂയോർക്ക്: ബോസ്റ്റണിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാൻ പോയ ഇന്ത്യൻ വംശജനായ ഡാറ്റാ അനലിസ്റ്റ് ബസ് ഇടിച്ച് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ വിശ്വചന്ദ് കൊല്ല(47) ആണ് മരിച്ചത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാർച്ച് 28 നാണ് സംഭവം.
ബോസ്റ്റണിലെ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സുഹൃത്തിനെ കൊണ്ടുപോകാൻ എത്തിയതായിരുന്നുവെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വൈകീട്ട് അഞ്ച് മണിയോടെ കൊല്ല ബി ടെർമിനലിന്റെ താഴത്തെ നിലയിൽ എത്തിയപ്പോൾ അവിടെവെച്ച് ബസ് ഇടിക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊല്ലക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.