വാഷിങ്ടൺ: ന്യൂയോർക്കിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരനായ യുവാവ് മരിച്ചു. 27കാരനായ ഫൈസൽ ഖാനാണ് മരിച്ചത്. ഇന്ത്യൻ എംബസിയാണ് മരണവിവരം അറിയിച്ചത്. മരിച്ചയാളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
അതീവ ദുഃഖമുണ്ടാക്കുന്ന സംഭവമാണ് 27കാരനായ ഫൈസൽ ഖാന്റെ മരണമെന്ന് എംബസി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. ന്യൂയോർക്കിലെ ഹരേലമിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് ഫൈസൽ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും എംബസി അധികൃതർ അറിയിച്ചു.
ലിഥിയം അയൺ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്. ഇതിൽ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിൽഡിങ്ങിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് കെട്ടിടത്തിന്റെ ജനലുകളിലൂടെ ചാടിയാണ് പലരും രക്ഷപ്പെട്ടത്.
17 പേരെ അപ്പാർട്ട്മെന്റിൽ നിന്നും രക്ഷിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. തീപിടിത്തമുണ്ടായ ഉടൻ തന്നെ അധികൃതരെത്തി അപ്പാർട്ട്മെന്റ് പൂർണമായും ഒഴിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.