Posted On
date_range Updated On
date_range യു.എസ്, മെക്സികോ അതിർത്തിയിൽ ഇന്ത്യക്കാരൻ മരിച്ചു
മെക്സികോ സിറ്റി: മെക്സികോ അതിർത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് നിവാസി അപകടത്തിൽ മരിച്ചു.
ഗാന്ധിനഗർ സ്വദേശി ബ്രിജ്കുമാർ യാദവാണ് മരിച്ചത്. യു.പി സ്വദേശിയായ ബ്രിജ്കുമാർ ഗുജറാത്തിൽ കുടുംബസമേതം താമസിച്ചുവരുകയായിരുന്നു. അതിർത്തിയിലെ ‘ട്രംപ് മതിൽ’ കടക്കാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു.
ഭാര്യക്കും മൂന്നു വയസ്സുള്ള മകനും ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഗുജറാത്തിലെ കലോൽ മേഖലയിൽ ഫാക്ടറി തൊഴിലാളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.