കാർഗോ കപ്പലിന് തീപിടിച്ച് ഇന്ത്യക്കാരൻ മരിച്ചു; പരിക്കേറ്റ 20 പേരും ഇന്ത്യക്കാർ

ആംസ്റ്റർഡാം: 3000 കാറുകളുമായി വന്ന കാർഗോ കപ്പലിന് ഡച്ച് തീരത്തിനടുത്ത് തീപിടിച്ച് ഇന്ത്യക്കാരൻ പൊള്ളലേറ്റ് മരിച്ചു. ഇയാളുൾപ്പെടെ കപ്പലിലെ ജീവനക്കാരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. പരിക്കേറ്റ 20 പേരും ഇന്ത്യക്കാരാണ്.

പാനമയിൽ രജിസ്റ്റർ ചെയ്ത ഫെർമാന്റൽ ഹൈവേ എന്ന കപ്പലിനാണ് ചൊവ്വാഴ്ച രാത്രി തീപിടിച്ചത്. ജർമനിയിൽനിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്നു കപ്പൽ. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ട് അനന്തര നടപടികൾ ആരംഭിച്ചതായി നെതർലൻഡ്സിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലെ തീയണക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് ഡച്ച് തീരസേന അറിയിച്ചു.

Tags:    
News Summary - Indian crew member dead, 20 hurt as cargo ship catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.