41 ലക്ഷം രൂപയുമായി ഇന്ത്യക്കാരൻ നേപ്പാളിൽ പിടിയിൽ

കാഠ്മണ്ഡു: രേഖകളില്ലാത്ത 41.55 ലക്ഷം രൂപയുമായി ഇന്ത്യക്കാരൻ നേപ്പാളിൽ പിടിയിൽ. പണവുമായി നേപ്പാളിലേക്കു കടക്കുന്നതിനിടെ ബുധനാഴ്ചയാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

രേഖകളില്ലാതെ 25,000 രൂപയിലധികം കൈവശം വെക്കാൻ പാടില്ലെന്നും എന്നാൽ ഇയാളുടെ പക്കൽ രേഖകളില്ലാത്ത 41,55,000 ഇന്ത്യൻ രൂപ ഉണ്ടായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബൈക്കിൽ പെട്രോൾ ടാങ്കിനടിയിൽ ഒളിപ്പിച്ചാണ് പണം കൊണ്ടുപോയിരുന്നതെന്നും ഇയാൾക്കെതിരെ ബാങ്ക് ആൻഡ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - Indian arrested in Nepal with 41 lakh rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.