Posted On
date_range Updated On
date_range ഫലസ്തീൻ അഭയാർഥികൾക്ക് ഇന്ത്യയുടെ പത്ത് ലക്ഷം ഡോളർ സഹായം
ജറൂസലം: കോവിഡ് 19മൂലം പ്രയാസം അനുഭവിക്കുന്ന ഫലസ്തീൻ അഭയാർഥികൾക്ക് ഇന്ത്യയുടെ സഹായം. യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് പത്തു ലക്ഷം ഡോളർ (7.33 കോടി രൂപ) ആണ് കൈമാറിയത്.
ഫലസ്തീനിലെ ഇന്ത്യൻ പ്രതിനിധി സുനിൽ കുമാർ യു.എൻ ഏജൻസിക്ക് തുക കൈമാറി.
പതിറ്റാണ്ടുകളായി ഫലസ്തീൻ അഭയാർഥികൾക്കായി നിരന്തരം സഹായിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും കോവിഡിെൻറ സമയത്ത് ചെയ്ത ഇൗ സഹായത്തിന് വളരെയധികം നന്ദിയുെണ്ടന്നും ഫലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി കമ്യൂണിക്കേഷൻസ് ഡയറക്ടർ സാമി മഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.