‘അത് ശരിയല്ല’; ഓപറേഷൻ സിന്ദൂറിനിടെ പാകിസ്താനെ ചൈന സഹായിച്ചെന്ന വാദം തള്ളി ആസിം മുനീർ

ഇസ്‌ലാമബാദ്: ഓപറേഷൻ സിന്ദൂറിനിടെ പാകിസ്താന് ചൈനയുടെയും തുർക്കിയയുടെയും സഹായം ലഭിച്ചെന്ന ഇന്ത്യൻ കരസേന ഉപമേധാവിയുടെ വാദം തള്ളി പാക് ആർമി മേധാവി ആസിം മുനീർ രംഗത്ത്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം നിരുത്തരവാദപരവും വസ്തുതക്ക് നിരക്കാത്തതുമാണെന്ന് ആസിം മുനീർ പറഞ്ഞു.

“പാകിസ്താന്റെ വിജയകരമായ ‘ഓപറേഷൻ ബനിയനം മാർസൂസി’ൽ ബാഹ്യ പിന്തുണയുണ്ടായെന്ന തരത്തിൽ പുറത്തുവരുന്ന അഭ്യൂഹങ്ങൾ നിരുത്തരവാദപരവും വസ്തുതാപരമായി തെറ്റുമാണ്. പതിറ്റാണ്ടുകളായി തന്ത്രപരമായ വിവേകത്തിലൂടെ വികസിപ്പിച്ചെടുത്ത തദ്ദേശീയ ശേഷിയും പ്രതിരോധശേഷിയും അംഗീകരിക്കാനുള്ള വിമുഖതയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ.

പാകിസ്താന്റെ പരമാധികാരത്തിനു നേരെയുള്ള ഏതൊരു വെല്ലുവിളിയെയും യാതൊരു നിയന്ത്രണങ്ങളോ തടസങ്ങളോ ഇല്ലാതെ അതിവേഗം നേരിടും. ജനവാസ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, സാമ്പത്തിക കേന്ദ്രങ്ങൾ, തുറമുഖങ്ങൾ എന്നിവയെ ലക്ഷ്യംവെച്ചുള്ള ഏതൊരാക്രമണവും അതിവേഗത്തിൽ ചെറുക്കുകയും തിരിച്ചടിക്കുകയും ചെയ്യും.

പരസ്പര ബഹുമാനത്തിനും സമാധാനത്തിനും പ്രാധാന്യം നൽകുന്ന, തത്വാധിഷ്ഠിത നയതന്ത്രത്തെ അടിസ്ഥാനമാക്കി പാകിസ്താൻ അന്താരാഷ്ട്ര സൗഹൃദങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്. രണ്ട് കക്ഷികൾ മാത്രമുണ്ടായിരുന്ന സൈനിക സംഘർഷത്തിൽ മറ്റ് രാജ്യങ്ങൾ ഇടപെട്ടെന്ന് പറയുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്” -ആസിം മുനീർ പറഞ്ഞു. ഇസ്‌ലാമബാദിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റിയിലെ ബിരുദധാരികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് മുനീർ ഇക്കാര്യങ്ങൾ പറഞ്ഞത്.

നേരത്തെ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ നേ​രി​ട്ട​ത് പാ​കി​സ്താ​ൻ, ചൈ​ന, തു​ർ​ക്കി​യ എ​ന്നീ മൂ​ന്ന് ശ​ത്രു​ക്ക​ളെ​യാ​ണെ​ന്നും അ​തി​ൽ ചൈ​ന ത​ങ്ങ​ളു​ടെ ആ​യു​ധ​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ശാ​ല​യാ​ക്കി സം​ഘ​ർ​ഷ​ത്തെ മാ​റ്റി​യെ​ന്നും ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ആ​ർ​മി സ്റ്റാ​ഫ് ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ഹു​ൽ ആ​ർ. സി​ങ് പറഞ്ഞിരുന്നു. ആ​ധു​നി​ക യു​ദ്ധ​മു​ഖ​ത്തെ സ​ങ്കീ​ർ​ണ​ത വ്യ​ക്ത​മാ​ക്കു​ന്ന സം​ഘ​ർ​ഷ​മാ​യി​രു​ന്നു ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

26 പേ​ർ കൊ​ല്ല​പ്പെ​ട്ട ഏ​പ്രി​ൽ 22ലെ ​പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. പാ​കി​സ്താ​ന് തി​രി​ച്ച​ടി ന​ൽ​കാ​ൻ ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ’ എ​ന്ന പേ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ര​ണ്ടു​നാ​ളി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തും യു​ദ്ധ​വി​മാ​നം ന​ഷ്ട​മാ​യ​തും ഇ​ന്ത്യ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ വി​ദേ​ശ​ത്ത് പോ​യി പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്റെ തു​റ​ന്നു​പ​റ​ച്ചി​ൽ.

അ​തി​നി​ടെ, രാ​ഹു​ൽ സി​ങ്ങി​ന്റെ ആ​രോ​പ​ണം സം​ബ​ന്ധി​ച്ച ചോ​ദ്യം ചൈ​ന അ​വ​ഗ​ണി​ച്ചു. ചൈ​ന​യും പാ​കി​സ്താ​നും വ​ലി​യ സൗ​ഹൃ​ദ​മു​ള്ള അ​യ​ൽ​ക്കാ​രാ​ണെ​ന്നും പ്ര​തി​രോ​ധ, സു​ര​ക്ഷ സ​ഹ​ക​ര​ണം സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ൽ പ​തി​വാ​ണെ​ന്നും ചൈ​ന​യു​ടെ വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ് മാ​വോ നി​ങ് പ​റ​ഞ്ഞു.

ചൈ​ന-​പാ​കി​സ്താ​ൻ ബ​ന്ധം ഒ​രു മൂ​ന്നാം ക​ക്ഷി​യെ ല​ക്ഷ്യ​മി​ട്ടു​ള്ള​ത​ല്ല. അ​താ​ണ് ചൈ​ന​യു​ടെ ന​യം. മ​റ്റ് ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വ​ലി​യ ധാ​ര​ണ​യി​ല്ല. പ​ല​ർ​ക്കും പ​ല അ​ഭി​പ്രാ​യ​ങ്ങ​ളു​മു​ണ്ടാ​കാം. ഇ​ന്ത്യ-​ചൈ​ന ബ​ന്ധം ന​ല്ല നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Incorrect: Asim Munir after India exposes China's hand during Op Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.