ബ്രസീലിൽ നിന്നും ഇറക്കുമതി ചെയ്​ത കോഴിയിറച്ചിയിൽ കോവിഡ്​ വൈറസെന്ന്​ ചൈന

ബെയ്​ജിങ്​: ബ്രസീലിൽ നിന്ന്​ ഇറക്കുമതി ചെയ്​ത ശീതീകരിച്ച കോഴിയിറച്ചിയുടെ സാമ്പിളിൽ പരിശോധനയിൽ കോവിഡ് വൈറസ്​ ​ കണ്ടെത്തിയെന്ന്​ ചൈന. ചൈനീസ് നഗരമായ ഷെൻ‌ഷെനിലേക്ക്​ ഇറക്കുമതി ചെയ്​ത ഫോസൻ ചിക്കൻ വിങ്​സി​െൻറ സാമ്പിൾ പരിശോധനയിലാണ്​ കോവിഡ്​ കണ്ടെത്തിയത്​. ഷെൻ‌ഷെനിലെ ഉപഭോക്താക്കളോട് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണ പദാർഥങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

ശീതീകരിച്ച ഇറച്ചിയുടെ ഉപരിതലത്തിൽ നിന്നുള്ള സാമ്പിളാണ്​​ കോവിഡ്​ പോസിറ്റീവായത്​. ചില ചൈനീസ് നഗരങ്ങളിൽ ഇറക്കുമതി ചെയ്​ത കടൽവിഭവങ്ങളുടെ പാക്കേജി​െൻറ ഉപരിതലത്തിൽ വൈറസുള്ളതായി റിപ്പോർട്ട്​ ചെയ്​തിരുന്നു.

ബ്രസീലി​െൻറ തെക്കൻ സംസ്ഥാനമായ സാന്താ കാറ്ററീനയിലെ അറോറ അലിമെ​േൻറാസ് പ്ലാൻറിൽ നിന്നാണ് ചിക്കൻ വന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഉൽ‌പന്നവുമായി സമ്പർക്കം പുലർത്താൻ‌ സാധ്യതയുള്ള ആളുകളിലും അനുബന്ധ ഉൽപന്നങ്ങൾ ഉപയോഗിച്ചവരിലും കോവിഡ്​ പരിശോധന നടത്തിയെന്നും എല്ലാം നെഗറ്റീവായിരുന്നുവെന്നും റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നു. ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണങ്ങളും കടൽ ഉൽ‌പന്നങ്ങളും വാങ്ങുമ്പോൾ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ കൂട്ടിച്ചേർത്തു.

ചൈനയിലെ ഷാൻ‌ഡോങ്​ പ്രവിശ്യയിലെ വടക്കൻ നഗരമായ യന്തായിയിൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച സീഫുഡി​െൻറ പാക്കേജിങ്​ സാമ്പിളുകളുടെ പരിശോധനയിൽ അവ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയതായി സർക്കാർ ചൊവ്വാഴ്ച ഒൗദ്യോഗിക വെയ്‌ബോ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ചൈനയിലെ അൻഹുയി പ്രവിശ്യയിലുള്ള വുഹുവിലെ റസ്റ്റോറൻറിൽ ഇക്വഡോറിൽ നിന്നും ഇറക്കുമതി ചെയ്​ത ശീതീകരിച്ച ചെമ്മീൻ പാക്കേജിന് പുറത്ത് വൈറസ് സാന്നിധ്യമുണ്ടായിരുന്നതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.