ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ അരാക്ക് റിയാക്ടറിന് തകരാർ സംഭവിച്ചെന്ന് ഐ.എ.ഇ.എ; 'വികിരണ ഭീഷണി ഇല്ല'

തെഹ്റാൻ: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ ആണവ നിലയമായ അരാക്കിലെ ഖൂൻദാബ് ഹെവി വാട്ടർ റിസർച് റിയാക്ടറിന് തകരാർ സംഭവിച്ചതായാണ് വിലയിരുത്തലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ). ഡിസ്റ്റിലേഷൻ യൂണിറ്റിന് ഉൾപ്പെടെ തകരാർ സംഭവിച്ചിട്ടുണ്ട്. നിലയം പ്രവൃത്തിക്കാത്തതിനാലും നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലായതിനാലും ആണവ വസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നും അതിനാൽ വികിരണ ഭീഷണിയില്ലെന്നും ഐ.എ.ഇ.എ മേധാവി റഫേൽ ഗ്രോസ്സി പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ നിലയത്തിന് തകരാർ സംഭവിച്ചത് ആദ്യഘട്ടത്തിൽ പ്രത്യക്ഷത്തിൽ മനസ്സിലായിരുന്നില്ല. പിന്നീട് ഏജൻസി നടത്തിയ വിശദമായ വിശകലനത്തിലാണ് സുപ്രധാന കെട്ടിടത്തിലുൾപ്പെടെ തകരാർ സംഭവിച്ചതായി കണ്ടെത്തിയത് -ഐ.എ.ഇ.എ പറഞ്ഞു. റിയാക്ടറിന്‍റെ കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും അവിടെ പ്ലൂട്ടോണിയം ഉൽപ്പാദനം നടക്കുന്നുവെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇന്നലെയാണ് അ​രാ​ക്ക് ഘ​ന​ജ​ല റി​യാ​ക്ട​റി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഈ ​കേ​ന്ദ്രം ആ​ക്ര​മി​ക്കു​മെ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​സ്രാ​യേ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ദേ​ശം വി​ട്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും​ചെ​യ്തി​രു​ന്നു.

ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്‌​റാ​നി​ൽ​നി​ന്ന് ഏ​ക​ദേ​ശം 280 കി.​മീ​റ്റ​ർ അ​ക​ലെ, രാ​ജ്യ​ത്തി​ന്റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന അ​രാ​ക്ക് ന്യൂ​ക്ലി​യ​ർ കോം​പ്ല​ക്‌​സി​​ലാ​ണ് ഘ​ന​ജ​ല റി​യാ​ക്ട​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നോ​ട് ചേ​ർ​ന്ന് ഘ​ന​ജ​ല ഉ​ൽ​പാ​ദ​ന പ്ലാ​ന്റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഈ ​പ്ലാ​ന്റി​ൽ​നി​ന്നു​ള്ള ഘ​ന​ജ​ലം ആ​ണ​വ റി​യാ​ക്ട​റു​ക​ളെ ത​ണു​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ഈ ​റി​യാ​ക്ട​റി​ൽ ഉ​പോ​ൽ​പ​ന്ന​മാ​യി ആ​യു​ധ-​ഗ്രേ​ഡ് പ്ലൂ​ട്ടോ​ണി​യം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത് ആ​ണ​വാ​യു​ധ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​മ​ർ​ശ​നം.

ഇ​റാ​ൻ ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ, യു​റേ​നി​യം സ​മ്പു​ഷ്ട​മാ​ക്കാ​തെ ത​ന്നെ ആ​ണ​വ​ബോം​ബ് വി​ക​സി​പ്പി​ക്കാ​ൻ പ്ലൂ​ട്ടോ​ണി​യം അ​വ​രെ സ​ഹാ​യി​ക്കും എ​ന്ന​തി​നാ​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​രാ​ക്ക് റി​യാ​ക്ട​റി​നെ​ക്കു​റി​ച്ച് ആ​ശ​ങ്കാ​കു​ല​രാ​ണ്. 1990ക​ളി​ൽ നി​ര​വ​ധി ആ​ണ​വ വി​ത​ര​ണ​ക്കാ​ർ അ​വ​രു​ടെ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 2003ലാ​ണ് ഇ​റാ​ൻ ര​ഹ​സ്യ​മാ​യി ഘ​ന​ജ​ല ഗ​വേ​ഷ​ണ റി​യാ​ക്ട​ർ വി​ക​സി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

റി​യാ​ക്ട​ർ പു​നഃ​സ്ഥാ​പി​ച്ച് ആ​ണ​വാ​യു​ധ വി​ക​സ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ പറയുന്നു. അ​തേ​സ​മ​യം, ഘ​ന​ജ​ല റി​യാ​ക്ട​ർ സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​താ​ണെ​ന്നാ​ണ് ഇ​റാ​ന്റെ വാ​ദം. ഇ​റാ​നി​യ​ൻ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്ക​രു​തെ​ന്ന് ഐ.​എ.​ഇ.​എ, ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ആ​ണ​വ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ൾ ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്.

അതേസമയം, ഇ​റാ​ൻ ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​വ​ര​മൊ​ന്നു​മി​ല്ലെ​ന്ന് ഐ.​എ.​ഇ.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റാ​ഫേ​ൽ ​ഗ്രോ​സി വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞ​ിരുന്നു. ഇ​സ്രാ​യേ​ലി​ന് അ​ന്യാ​യ​മാ​യ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ക​ള​മൊ​രു​ക്കി​യ​തി​നു​ശേ​ഷം ഇ​പ്പോ​ൾ ഇ​ത് പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നാണ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇതിനോട് പ്ര​തി​ക​രി​ച്ചത്.

ഇ​റാ​ൻ ആ​​​​ണ​​​​വ​​​ നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ ലം​ഘി​ച്ച​താ​യി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി പ്ര​​​​ഖ്യാ​​​​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. 

Tags:    
News Summary - IAEA: Khondab reactor damaged, but no ‘radiological consequence’ expected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.