വാഷിങ്ടൺ: കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസാണ് താൻ സ്വീകരിച്ചിരിക്കുന്നതെന്ന് യു.എൻ ജനറൽ അസംബ്ലി പ്രസിഡന്‍റ് അബ്ദുല്ല ഷാഹിദ്. ഇന്ത്യ നിർമ്മിച്ച കോവിഷീൽഡ് വാക്സിനാണ് സ്വീകരിച്ചത്. ലോകത്തെ മറ്റ് പല രാജ്യങ്ങളും ഇതേ വാക്സിനാണ് ഉപയോഗിക്കുന്നത്.
വാക്സിനെ കുറിച്ച് നിരവധി സാങ്കേതിക ചോദ്യങ്ങൾ നിങ്ങൾക്ക് എന്നോട് ചോദിക്കാനുണ്ടാവും. ഞാൻ ഇന്ത്യയിൽ നിന്നും കോവിഷീൽഡ് വാക്സിനാണ് സ്വീകരിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങൾ വാക്സിൻ അംഗീകരിച്ചുവെന്ന് അറിയില്ല. പക്ഷേ ഭൂരിപക്ഷം രാജ്യങ്ങൾക്ക് ലഭിച്ച് കോവിഷീൽഡാണെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്രസെനിക്ക വികസിപ്പിച്ചെടുത്ത വാക്സിൻ കോവിഷീൽഡ് എന്ന പേരിലാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. 66 മില്യൺ ഡോസ് വാക്സിൻ ഇതുവരെ 100ഓളം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. അബ്ദുല്ല ഷാഹിദിന്‍റെ സ്വദേശമായ മാലിദ്വീപിലേക്ക് 3.12 ലക്ഷം ഡോസ് വാക്സിൻ ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.