​െഎഡ ചുഴലിക്കാറ്റ്​: ന്യൂയോർക്കിൽ ഒമ്പതു മരണം

ന്യൂയോർക്​: ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ന്യൂയോർക്കിൽ ഒമ്പതുപേർ മരിച്ചു. ന്യൂജഴ്​സിയിലും ഒരു മരണം സ്​ഥിരീകരിച്ചു. ഇതോടെ ചുഴലിക്കാറ്റിൽ യു.എസിൽ മരിച്ചവരുടെ എണ്ണം 20 ആയി. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന്​ ന്യൂയോർക്കിലും ന്യൂജഴ്​സിയിലും അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരുന്നു.

ഇരു സംസ്​ഥാനങ്ങളിലെയും വിമാന-ട്രെയിൻ സർവീസുകളും അവശ്യമല്ലാത്ത ഗതാഗതങ്ങളും റദ്ദാക്കി. സ്​ഥിതിഗതികൾ ശാന്തമാകുന്നതുവരെ ജനങ്ങൾ വീടുകളിൽ കഴിയുന്നതാണ്​ സുരക്ഷിതമെന്ന്​ ന്യൂയോർക്​ സിറ്റി മേയർ പറഞ്ഞു.

തെക്കൻ അമേരിക്കയിൽ നാശം വിതച്ച കാറ്റഗറി നാലിൽ പെട്ട ഐഡ വടക്കൻ മേഖലയിലേക്ക്​ നീങ്ങിയതോടെ വെള്ളപ്പൊക്കത്തിനിടയാക്കുകയായിരുന്നു. യു.എസിൽ 10 ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതിയില്ല. മിസ്സിസിപ്പി, ലൂയ്​സിയാന,അലബാമ,ഫ്ലോറിഡ എന്നീ സംസ്​ഥാനങ്ങളിലും ചുഴലിക്കാറ്റ്​ നാശംവിതച്ചു. ലൂയ്​സിയാന യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ ഇന്ന്​ സന്ദർശിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.