ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭകൻ ജോഷ്വ വോങ്ങിന് 10 വർഷം തടവ്

ബെയ്ജിങ്: ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭകൻ ജോഷ്വ വോങ്ങിന് 10 വർഷം തടവ്. വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ദേശീയ സുരക്ഷാ നിയമപ്രകാരമാണ് വോങ്ങിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലെ പ്രതിഷേധങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്ന വോങ്, ഇതിനകം ആറ് വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 2020 മുതൽ വോങ് തടവിൽ കഴിയുകയാണ്.

അടുത്ത വർഷം ജനുവരിയിൽ മോചിതനാകേണ്ടതായിരുന്നു. ജനാധിപത്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ ശക്തമായതോടെയാണ് ഹോങ്കോങ്ങിൽ ചൈനീസ് ഭരണകൂടം കർശനമായ പുതിയ ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയത്. തുടർന്ന് അറസ്റ്റിലായ യുവാക്കളുടെ കൂട്ടത്തിൽ 30-കാരനായ വോങ്ങുമുണ്ടായിരുന്നു. വിദേശ ശക്തികളുമായോ ബാഹ്യ ഘടകങ്ങളുമായോ ഗൂഢാലോചന നടത്തി ദേശീയ സുരക്ഷയെ അപകടപ്പെടുത്താൻ പ്രതി മറ്റുള്ളവരുമായി ചേർന്ന് നടത്തിയ പദ്ധതികളോടും പ്രവർത്തികളോടും ഉള്ള സമൂഹത്തിന്റെ എതിർപ്പ് വ്യക്തമാക്കാൻ കോടതിയുടെ ഈ നടപടി ആവശ്യമാണെന്നാണ് ശിക്ഷ വിധിച്ച് ഹോങ്കോങ്ങിലെ ഹൈക്കോടതി പറഞ്ഞത്.

2020 നവംബറിൽ 23-ാം വയസ്സിൽ അറസ്റ്റിലായത് മുതൽ വോങ് തടവിലാണ്, തന്റെ ആദ്യ തടവുശിക്ഷ പൂർത്തിയാക്കി അടുത്ത വർഷം മോചിതനാകാനിരിക്കുകയായിരുന്നു. 2025 ജൂണിൽ ഹോങ്കോങ്ങിനും ചൈനയ്ക്കും എതിരെ ഉപരോധം ഏർപ്പെടുത്താൻ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചാണ് വോങ്ങിനെതിരെ വീണ്ടും കുറ്റം ചുമത്തിയത്. ഇനി 2036-ൽ 40 വയസ്സ് തികയുന്നതുവരെ അദ്ദേഹം തടവുശിക്ഷ അനുഭവിക്കേണ്ടി വരും. 2014-ൽ 'അംബ്രല്ല മൂവ്‌മെന്റ്' സമയത്ത് സർക്കാർ ഓഫീസ് പരിസരം കയ്യേറി എന്ന കുറ്റത്തിന് 6 മാസം തടവിനും, പിന്നീട് കോടതി ഉത്തരവ് ലംഘിച്ചതിന് 3 മാസം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു. 2019-ൽ 2014-ലെ പ്രതിഷേധ കേസിൽ കുറച്ചുകാലം കൂടി തടവ് അനുഭവിച്ചു. 2020 നവംബറിൽ നിയമവിരുദ്ധമായി ജനങ്ങളെ സംഘടിപ്പിച്ചു എന്നാരോപിച്ച് വീണ്ടും അറസ്റ്റിലായി. പ്രതിപക്ഷം നടത്തിയ അനൗദ്യോഗിക പ്രാഥമിക തിരഞ്ഞെടുപ്പ്, സഭാ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നാരോപിച്ച് രാജ്യദ്രോഹ കുറ്റത്തിന് വോങ്ങിന് 4 വർഷവും 8 മാസവും തടവുശിക്ഷ ലഭിച്ചു. അതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും 10 വർഷത്തേക്ക് കൂടി ശിക്ഷിച്ചിരിക്കുന്നത്.

Tags:    
News Summary - Hong Kong pro-democracy leader Joshua Wong jailed for another 10 yea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.