ഹോങ്​കോങ്ങിൽ അടി തുടങ്ങി ചൈന; 2019ലെ സമരത്തിൽ പ​ങ്കെടുത്ത നേതാക്കൾ കുറ്റക്കാർ

ഹോങ്​കോങ്​: ഭാഗിക സ്വാതന്ത്ര്യമുണ്ടായിരുന്ന ഹോങ്​കോങ്ങിൽ പിടി മുറുക്കാനുള്ള ചൈനീസ്​ നീക്കങ്ങൾക്ക്​ വേഗം കൈവരുന്നു. 2019ൽ ഹോങ്​കോങ്ങിലെ വിക്​ടോറിയ പാർകിൽ നടന്ന സമാധാനപരമായ പ്രതിഷേധത്തിന്​ നേതൃത്വം നൽകിയെന്ന പേരിൽ ഹോങ്​കോങ്ങിലെ പ്രതിപക്ഷ നേതാക്കളിലേറെയും കുറ്റക്കാരെന്ന്​ കോടതി കണ്ടെത്തി. ഏറ്റവും മുതിർന്ന ജനാധിപത്യ നേതാവും സാമാജികനുമായ മാർട്ടിൻ ലീ, മാധ്യമ രംഗത്തെ പ്രധാനി ജിമ്മി ലായ്​ തുടങ്ങി ഏഴുപേരെയാണ്​ കോടതി കുറ്റക്കാരായി കണ്ടത്​. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ്​ പൊലീസ്​ ഇവർക്കെതിരെ ചുമത്തിയിരുന്നത്​.

ഹോങ്​കോങ്ങിൽ ജനാധിപത്യത്തിന്‍റെ പിതാവായി വാഴ്​ത്തപ്പെടുന്ന നേതാവാണ്​ ലീ. ദേശീയ സുരക്ഷ നിയമം ചുമത്തി വേറെയും കേസുകളിൽ ലീ വിചാരണ നേരിടാനുണ്ട്​. മറ്റു നേതാക്കളായ മാർഗരറ്റ്​ എൻജി, സിഡ്​ ഹോ സോ ലാൻ, ആൽബർട്ട ഹോ ചുൻയാൻ, ലീ ച്യൂക്​ യാൻ, ല്യൂങ്​ കോക്​ ഹുങ്​ തുടങ്ങിയവരെയും കുറ്റക്കാരായി കോടതി വിധിച്ചിട്ടുണ്ട്​.

ഇവർക്കെതിരെ ശിക്ഷ അടുത്ത ദിവസങ്ങളിലുണ്ടാകും.

2019 ആഗസ്റ്റ്​ 18നാണ്​ വിവാദ പ്രതിഷേധ സമരം നടന്നത്​. 17 ലക്ഷത്തോളം പേരാണ്​ സമാധാനപരമായി സമരത്തിനിറങ്ങിയത്​. പൊലീസ്​ അനുമതി നിഷേധിച്ചിരുന്നു. ഇതുയർത്തിയാണ്​ നേതാക്കൾക്കെതിരെ കേസ്​ എടുത്തത്​.

Tags:    
News Summary - Hong Kong democracy leaders found guilty over peaceful 2019 protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.