പാക് സെൻട്രൽ സുപ്പീരിയർ പരീക്ഷയിൽ അഭിമാന വിജയം കൊയ്ത് ഡോ. സന രാമചന്ദ്

ഇസ്​ലാമാബാദ്: പാക് അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ ഏറ്റവും ഉയർന്ന പരീക്ഷയായ പാക് സെൻട്രൽ സുപ്പീരിയർ സർവിസ് പരീക്ഷ പാസായി ഡോ. സന രാമചന്ദ്. പാകിസ്താനിലെ ഏറ്റവും കൂടുതൽ ഹിന്ദു ജനസംഖ്യയുള്ള സിന്ധ് പ്രവിശ്യയിലെ ഷിക്കാർപൂർ ജില്ലയിലെ ഗ്രാമപ്രദേശത്തുനിന്നുള്ള എം.ബി.ബി.എസ് ഡോക്ടറാണ് സന രാമചന്ദ്.

രാജ്യത്ത് ഈ അഭിമാന നേട്ടം കൈവരിക്കുന്ന ആദ്യ ഹിന്ദു വനിതയും സനയാണ്. എഴുത്തുപരീക്ഷയിൽ പങ്കെടുത്ത 18,553 പേരിൽ സി‌.എസ്‌.എസ് പരീക്ഷയിൽ വിജയികളായി പ്രഖ്യാപിച്ച 221 പേരിൽ ഒരാളാണ് സന. സി‌.എസ്‌.എസ് പരീക്ഷ പാസായശേഷം പി‌.എ‌.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാകിസ്താനിലെ ആദ്യത്തെ ഹിന്ദു വനിതയാണ് രാമചന്ദ് എന്ന് ബി.ബി.സി ഉർദു റിപ്പോർട്ട് ചെയ്തു.

ആകെ 79 വനിതകൾ അന്തിമ പട്ടികയിൽ ഇടം നേടി. മഹീൻ ഹസ്സൻ എന്ന വനിതയാണ് ഏറ്റവും കൂടുതൽ മാർക്ക് സ്കോർ ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ചന്ദ്ക മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷമാണ് സന സെൻട്രൽ സുപ്പീരിയർ സർവിസ് പരിശീലനത്തിന് ഇറങ്ങിത്തിരിച്ചത്. രാജ്യത്തെ വിവിധ കോണുകളിൽനിന്ന് അവർക്ക് അഭിനന്ദന പ്രവാഹമാണ് ഉണ്ടാകുന്നത്.

സന രാമചന്ദ് പാകിസ്താനിലെ ഹിന്ദു സമൂഹത്തിെൻറയും രാജ്യത്തിെൻറയും അഭിമാനമുയർത്തിയ വനിതയാണെന്ന് പാകിസ്താൻ പീപ്​ൾസ് പാർട്ടി മുതിർന്ന നേതാവ് ഫർഹത്തുല്ല ബാബർ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Hindu woman in Pakistan clears prestigious Central Superior Services examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.