ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല; ഒഴിഞ്ഞുമാറി ഇസ്രായേൽ

തെൽഅവീവ്: റഫ ആക്രമണം തുടങ്ങിയതോടെ കൂടുതൽ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ലബനാനിലെ ഹിസ്ബുല്ല. നേരത്തെ റോക്കറ്റാക്രമണമായിരുന്നു കാര്യമായി നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉപയോഗിച്ച് കൃത്യതയുള്ള ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങൾ തടുക്കാൻ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. ലബനാനിൽ വ്യോമാക്രമണം നടത്തി തിരിച്ചടിക്കുന്നുണ്ടെങ്കിലും ഹിസ്ബുല്ലയുമായി പൂർണ യുദ്ധത്തിലേക്ക് പോവാതിരിക്കാൻ ഇസ്രായേലിന് താൽപര്യമില്ല. ഹിസ്ബുല്ലയുമായി നീണ്ടുനിൽക്കുന്ന, ഇരുപക്ഷത്തിനും കനത്ത നാശം സംഭവിക്കുന്ന രൂക്ഷയുദ്ധം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ മ​ന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

ഗസ്സയിൽ തന്നെ യുദ്ധലക്ഷ്യങ്ങൾ നേടാൻ കഴിയാതെയും ഹമാസിൽനിന്ന് കനത്ത തിരിച്ചടി നേരിട്ടും സമ്മർദ്ദത്തിലാണ് ഇസ്രായേൽ. ഒരേസമയം, ഒന്നിലധികം യുദ്ധമുഖം തുറക്കാൻ അവർ താൽപര്യപ്പെടുന്നില്ല. 2006ൽ ഹിസ്ബുല്ല​യുമായി ഏറ്റുമുട്ടി തിരിച്ചടി നേരിട്ട അനുഭവവുമുണ്ട്. അന്നത്തേതിനേക്കാർ മികച്ച സന്നാഹം ഇപ്പോൾ ഹിസ്ബുല്ലക്കുണ്ട്. ഇറാന്റെ പിന്തുണ അവർക്ക് കരുത്ത് നൽകുന്നു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ഇസ്രായേലിന്റെ ആത്മവിശ്വാസക്കുറവായി വിലയിരുത്തുന്നുണ്ട്. 

ദീ​ർ​ഘ​കാ​ല യുദ്ധത്തി​ന് ത​യാ​ർ -ഹ​മാ​സ്

ഗ​സ്സ: റ​ഫ​യി​ലും ഗ​സ്സ​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും അ​ധി​നി​വേ​ശ സേ​ന​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്നും ദീ​ർ​ഘ​കാ​ല പോ​രാ​ട്ട​ത്തി​ന് സ​ന്ന​ദ്ധ​മാ​ണെ​ന്നും ഹ​മാ​സ് അ​റി​യി​ച്ചു. ഹ​മാ​സി​ന്റെ സൈ​നി​ക​വി​ഭാ​ഗ​മാ​യ അ​ൽ​ഖ​സ്സാം ബ്രി​ഗേ​ഡി​ന്റെ വ​ക്താ​വ് അ​ബൂ ഉ​ബൈ​ദ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന് ഗ​സ്സ ന​ര​ക​മാ​കും. ത​ങ്ങ​ൾ വ​ലി​യ സൈ​നി​ക ശ​ക്തി​യാ​യ​തു​കൊ​ണ്ട​ല്ല, സ്വ​ന്തം മ​ണ്ണും ആ​കാ​ശ​വും അ​ഭി​മാ​ന​വും സം​ര​ക്ഷി​ക്കാ​ൻ ഏ​ത​റ്റം​വ​രെ​യും പോ​രാ​ടാ​നു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് ക​രു​ത്തു​ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നി​ടെ 100 സൈ​നി​ക വാ​ഹ​ന​ങ്ങ​ളെ ആ​ക്ര​മി​ച്ചു​വെ​ന്നും ഇ​സ്രാ​യേ​ൽ സൈ​ന്യം നാ​ശ​ന​ഷ്ടം മ​റ​ച്ചു​വെ​ക്കു​ക​യാ​ണെ​ന്നും അ​ബൂ ഉ​ബൈ​ദ അ​വ​കാ​ശ​പ്പെ​ട്ടു. അ​തി​നി​ടെ ഗ​സ്സ​യി​ൽ അ​മേ​രി​ക്ക നി​ർ​മി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക തു​റ​മു​ഖം അ​വ​രു​ടെ വൃ​ത്തി​കെ​ട്ട ഇരട്ടമു​ഖം മ​റ​ച്ചു​വെ​ക്കാ​നു​ള്ള പ്ര​ചാ​ര​ണ ത​ന്ത്ര​മാ​ണെ​ന്ന് ഹ​മാ​സ് നേ​താ​വ് ഇ​സ്മാ​യി​ൽ ഹ​നി​യ്യ പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Hezbollah intensifies the attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.