Posted On
date_range Updated On
date_range ഫിലിപ്പീന്‍സിൽ ഉഷ്ണക്കാറ്റ്; ഒരാൾ മരിച്ചു
മനില: ഫിലിപ്പീന്‍സിലുണ്ടായ ഫെങ്ഷെന്‍ ഉഷ്ണക്കാറ്റിൽ ഒരാൾ മരിച്ചു. ഞായറാഴ്ച മനില ഉൾക്കടലിൽനിന്ന് 65 മുതൽ 90 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത് . ഇതോടെ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള ഗ്രാമങ്ങളിൽനിന്ന് 22,000 പേരെ മാറ്റി പാർപ്പിച്ചു.
ശനിയാഴ്ച കാപ്പിസ് പ്രവിശ്യയിലെ റോക്സാസ് പട്ടണത്തിൽ വേലിയേറ്റത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചിരുന്നു. ഈ വർഷം മാത്രം ഫിലിപ്പീന്‍സിൽ ഉണ്ടായ പതിനെട്ടാമത്തെ ഉഷ്ണക്കാറ്റാണിത്.
ഫിലിപ്പീന്‍സിൽ റാമിൽ എന്നറിയപ്പെടുന്ന ഈ ഉഷ്ണക്കാറ്റ് വടക്കന്‍ മേഖലയായ ലുസോണിൽനിന്ന് ദക്ഷിണസമുദ്രത്തിലേക്ക് നീങ്ങുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.