Posted On
date_range Updated On
date_range അപകീർത്തി കേസിൽ ഹാരിയെയും മേഗനെയും ചോദ്യം ചെയ്യും
ലണ്ടൻ: സഹോദരി നൽകിയ അപകീർത്തി കേസുമായി ബന്ധപ്പെട്ട് മേഗൻ മാർക്കിളും ഹാരി രാജകുമാരനും ചോദ്യം ചെയ്യാൻ ഹാജരാകും. തെറ്റായ കാര്യം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് സഹോദരി സാമന്ത മേഗനെതിരെ യു.എസ് കോടതിയിൽ പരാതി നൽകിയത്.
2021 ൽ ഓപറ വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിനിടെ താൻ ഒറ്റക്കുട്ടിയാണെന്ന് മേഗൻ കള്ളം പറഞ്ഞുവെന്നാരോപിച്ചാണ് സാമന്ത പരാതി നൽകിയത്. ഈ അഭിമുഖത്തിലാണ് രാജകുടുംബത്തിൽ താൻ നേരിട്ട വിവേചനത്തെ കുറിച്ച് മേഗൻ വെളിപ്പെടുത്തിയത്.
മേഗന്റെ അർധ സഹോദരിയാണ് സാമന്ത. ലോകവ്യാപകമായി അഞ്ചുകോടി ആളുകളാണ് മേഗന്റെ അഭിമുഖം കണ്ടതെന്നും അവരെയെല്ലാം കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സാമന്ത പരാതിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.