ബർലിൻ: ജർമനിയിൽ ജനജീവിതം ദുസ്സഹമാക്കി ആറു നാൾ സമരം പ്രഖ്യാപിച്ച് ട്രെയിൻ ഡ്രൈവർമാർ. വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനയായ ജി.ഡി.എൽ ആണ് സമരം പ്രഖ്യാപിച്ചത്.
സർക്കാർ നിയന്ത്രണത്തിലുള്ള ‘ഡോയിച്ച് ബാൺ’ കമ്പനി ട്രെയിനുകൾ നിലക്കുമെന്നും സർവിസ് മുടങ്ങുമെന്നും മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. കമ്പനിയുടെ 30 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമരം ജർമനിയുടെ ഉൽപാദന മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.