Posted On
date_range Updated On
date_range യുക്രെയ്നിൽ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
പാരിസ്: യുക്രെയ്നിലെ ലുഹാൻസ് മേഖലയിൽ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഫ്രഞ്ച് ടി.വി ചാനലായ ബി.എഫ്.എമ്മിലെ ഫ്രെഡറിക് ലെ ക്ലർക്ക്-ഇംഹോഫാണ് റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജീവന്‍ പണയം വെച്ച് യുക്രെയ്നിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നവർക്ക് ഫ്രാൻസിന്റെ നിരുപാധിക പിന്തുണ നൽകുമെന്ന് മാക്രോൺ ആവർത്തിച്ചു. ബി.എഫ്.എം ടി.വിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.