ഫ്രാൻസിലെ കോർദുവാൻ ലൈറ്റ്​ഹൗസ് യുനെസ്​കോ പൈതൃകപട്ടികയിൽ

പാരിസ്​: കിങ്​ ഓഫ്​ ലൈറ്റ് ​ഹൗസസ്​ എന്ന ​േപരിലറിയപ്പെടുന്ന ഫ്രാൻസിലെ കോർദുവാൻ ലൈറ്റ്​ ഹൗസ്​ യുനെസ്​കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ചു.

അറ്റ്​ലാൻറിക്​ സമു​​ദ്രത്തിൽ സ്​ഥിതി ചെയ്യുന്ന കൂറ്റൻ ലൈറ്റ്​ ഹൗസ്​ കാലാവസ്​ഥ വ്യതിയാനത്തോട്​ പൊരുതിയാണ്​ നിലനിൽക്കുന്നതെന്നും യുനെസ്​കോ ചൂണ്ടിക്കാട്ടി.

400​ ​വർഷത്തിലേറെയായി കടൽക്കാറ്റേറ്റും തിരമാലകളടിച്ചും നിലകൊള്ളുന്ന കോർദുവാൻ ലൈറ്റ്​ ഹൗസിന്​ കഴിഞ്ഞ ദിവസമാണ്​ യുനെസ്​കോ ലോക പൈതൃകപട്ടികയിൽ ഇടംനൽകിയത്​. ഫ്രഞ്ച്​ ആർക്കിടെക്ട്​​ ലൂയി ദെ ഫോയിക്​സാണ്​ കോർദുവാൻ രൂപകൽപന ചെയ്​തത്​.

1584ലാണ്​ നിർമാണം തുടങ്ങിയത്​. 1611ൽ പൂർത്തിയായെങ്കിലും 18ാം നൂറ്റാണ്ടിൽ മൂന്നുനിലകൾ കൂടി പണിത്​ നവീകരണം നടത്തി. 223 അടിയാണ്​ ലൈറ്റ്​ഹൗസി​െൻറ ഉയരം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.