ഓക്​സിജൻ നിർമിക്കാൻ ആശുപത്രികൾക്ക്​ എട്ട്​ ജനറേറ്ററുകൾ; കോവിഡിൽ വലയുന്ന ഇന്ത്യക്ക്​ സഹായവുമായി ​ഫ്രാൻസ്​

പാരീസ്​: കോവിഡി​െൻറ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യക്ക്​ സഹായഹസ്​തവുമായി ഫ്രാൻസ്​. ഇന്ത്യക്ക്​ സഹായം നൽകുന്നതിനുള്ള ​പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ​​ഫ്രാൻസി​െൻറ വിദേശകാര്യമന്ത്രാലയത്തിന്​ പ്രസിഡൻറ്​ ഇമാനുവൽ മാ​ക്രോൺ ഞായറാഴ്​ച നിർദേശം നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഫ്രാൻസ്​ ഇന്ത്യക്കുള്ള സഹായം പ്രഖ്യാപിച്ചത്​.

ഇന്ത്യൻ ആശുപത്രികൾക്ക്​ ഓക്​സിജൻ സ്വയം നിർമിക്കാനായി 10 ഓക്​സിജൻ ജനറേറ്റുകൾ നൽകുമെന്ന്​ ഫ്രാൻസ്​ അറിയിച്ചു. 10 വർഷത്തേക്ക്​ ഈ ജനറേറ്റുകൾ ഉപയോഗിച്ച് ഓക്​സിജൻ​ ഉൽപാദിപ്പിക്കാം. ഇതിന്​ പു​റമേ 28 ശ്വസനസഹായികൾ, 200 ഇലക്​ട്രിക്​ സിറിഞ്ച്​ പമ്പ്​ എന്നിവയും ഫ്രാൻസ്​ ഇന്ത്യക്കായി നൽകും. കടൽ,വ്യോമ മാർഗങ്ങളിലൂടെ എത്രയും വേഗത്തിൽ ഇന്ത്യക്കായി സഹായമെത്തിക്കുമെന്നും ഫ്രാൻസ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

ഡൽഹി ഉൾപ്പടെ രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴും കടുത്ത ഓക്​സിജൻ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. ഓക്​സിജൻ ലഭിക്കാതെ നിരവധി പേർ ഇന്ത്യയിൽ മരിക്കുകയും ചെയ്​തിരുന്നു. ഇൗയൊരു സാഹചര്യത്തിൽ ഇന്ത്യക്ക്​ ആശ്വാസം പകരുന്നതാണ്​ ഫ്രാൻസി​െൻറ തീരുമാനം.

Tags:    
News Summary - France joins global call to help India, to send medical equipment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.