ഫ്രാൻസ്​ കോവിഡ്​ അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലെന്ന്​ ആരോഗ്യമന്ത്രി

പാരീസ്​: ഫ്രാൻസ്​ കോവിഡ്​ അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലാണെന്ന്​ ആരോഗ്യമന്ത്രി ഒലിവർ ​വെറൻ. ടി.എഫ്​ 1 ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ പ്രതികരണം. അയൽരാജ്യങ്ങ​ളെ പോലെ തന്നെ ഫ്രാൻസും കോവിഡ്​ അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലാണെന്ന്​ അദ്ദേഹം പറഞ്ഞു. കോവിഡിൽ നിന്ന്​ ലോകരാജ്യങ്ങൾ കരകയറുന്നുവെന്ന വാർത്തകൾക്കിടെയാണ്​ ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി ഫ്രഞ്ച്​ മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്​.

കഴിഞ്ഞ ദിവസം ഫ്രാൻസിൽ 11,883 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടക്കുന്നത്​. കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നതിനിടെ പുതിയ ചില നിയന്ത്രണങ്ങൾ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവൽ മാക്രോൺ രാജ്യത്ത്​ പ്രഖ്യാപിക്കുകയും ചെയ്​തിട്ടുണ്ട്​.

65 വയസിന്​ മുകളിൽ പ്രായമുള്ളവരിൽ വാക്​സിൻ ബൂസ്റ്റർ ഡോസ്​ സ്വീകരിച്ചവർക്ക്​ മാത്രമാവും റസ്റ്ററന്‍റുകളിലും സാംസ്​കാരിക പരിപാടികളിലും ഇന്‍റർസിറ്റി ട്രെയിനുകളിലും പ്രവേശനമുണ്ടാവുക. വാക്​സിൻ സ്വീകരിക്കാത്തവർ ഇതിനായി മുന്നോട്ട്​ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - France has entered the 5th wave of Covid-19, warns minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.