ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കോവിഡ് നാലാംതരംഗത്തിലേക്ക് കടക്കുകയാണെന്ന് മെഡിക്കല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ നാലാതരംഗമുണ്ടാകാം.കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണെന്ന് പാകിസ്ഥാന്‍ മെഡിക്കല്‍ അസോസിയേഷന്‍ (പിഎംഎ) സെക്രട്ടറി ജനറല്‍ ഡോ. കൈസര്‍ സഞ്ജാദ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ രാജ്യത്ത് 830 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് ദിവസത്തിനിടെ ഇതാദ്യമായാണ് പാക്കിസ്ഥാന്‍്റെ പ്രതിദിന കൊറോണ കേസ് 1000ത്തില്‍ താഴെയാണ്. ജൂലൈ ഒന്നു മുതല്‍ പ്രതിദിന കേസുകളുടെ എണ്ണം ആയിരത്തിലധികമാണ്. ജൂണ്‍ 30 നാണ് അവസാനമായി 979 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാകിസ്ഥാനില്‍ കൊറോണ വൈറസ് ബാധിച്ച് 25 പേര്‍ മരിച്ചു.മുന്‍ കരുതലുകള്‍ എടുത്തില്ളെങ്കില്‍, കൊറോണ വൈറസിന്‍്റെ നാലാം തരംഗമുണ്ടാകാം. ഇതുകണക്കിലെടുത്ത്,കാലതാമസം കൂടാതെ വാക്സിനേഷന്‍ നല്‍കനാണ് ആരോഗ്യവിഭാഗത്തിന്‍െറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.