Representative Image
Posted On
date_range Updated On
date_range മിഷിഗണിൽ ചെറുവിമാനം തകർന്ന് നാലു പേർ മരിച്ചു
വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ ചെറുവിമാനം തകർന്നു വീണ് നാലു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബീവർ ഐലൻഡിലെ തടാകത്തിലാണ് അപകടം.
മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകട കാരണവും അറിവായിട്ടില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്‍റെ അന്വേഷണത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അടക്കം പങ്കാളിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.