ശതകോടീശ്വരനായ ഫ്രഞ്ച്​ വ്യാപാരി ബെർണാഡ്​ തപി അന്തരിച്ചു

പാരിസ്​: ശതകോടീശ്വരനായ ഫ്രഞ്ച്​ വ്യാപാരിയും മുൻ മന്ത്രിയുമായിരുന്ന ബെർണാഡ്​ തപി അന്തരിച്ചു. 78 വയസ്സായിരുന്നു. ദീർഘകാലമായി അർബുദം ബാധിച്ച്​ ചികിത്സയിലായിരുന്നു. ദീർഘകാലമായി മാഴ്​സല്ലി ഫുട്​ബാൾ ക്ലബ്ബി​െൻറ ചെയർമാനായിരുന്നു ഇദ്ദേഹം.

1990കളിൽ സോഷ്യലിസ്​റ്റ്​ സർക്കാറി​െൻറ കാലത്ത്​ അർബൻ അഫയേഴ്​സ്​ മന്ത്രിയായിരുന്നു. പിന്നീട്​ ഫ്രഞ്ച്​, യൂറോപ്യൻ പാർലമെൻറുകളിൽ എം.പിയായി. ഒത്തുകളി വിവാദ​ത്തെ തുടർന്ന്​ '90കളുടെ അവസാനം അദ്ദേഹത്തിന്​ ജയിൽവാസമനുഭവിക്കേണ്ടിവന്നു. ഈ സംഭവം ബിസിനസ്​ സാമ്രാജ്യവും തകർത്തു.   


Tags:    
News Summary - Former Marseille president, businessman Bernard Tapie dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.