Posted On
date_range Updated On
date_range ന്യൂസിലൻഡിൽ പ്രളയം; അടിയന്തരാവസ്ഥ
വെലിങ്ടൺ: ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരത്തിൽ പ്രളയത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിനാളുകളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു. അടുത്ത നാലു ദിവസംകൂടി മഴയുണ്ടാകുമെന്നാണ് പ്രവചനം. വിമാനത്താവളത്തിലെ താഴത്തെ നിലയിൽ വെള്ളം കയറിയെങ്കിലും വിമാന സർവിസ് മുടങ്ങിയില്ല. 40,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എൽട്ടൺ ജോണിന്റെ സംഗീതനിശ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന മിക്ക പരിപാടികളും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.