വെള്ളപ്പൊക്കം: ചൈനയിലെ ബുദ്ധപ്രതിമ​ തകർച്ചയിൽ

ബെയ്​ജിങ്​: യാങ്​സീ നദി കരകവിഞ്ഞ്​ വെള്ളപ്പൊക്കമുണ്ടായത്​ സിചുവാൻ പ്രവിശ്യയിലെ ലെഷാനിലെ വൻ ബുദ്ധപ്രതിമക്ക്​ ഭീഷണി ഉയർത്തുന്നു.


1200 വർഷം പഴക്കമുള്ളതും 71 മീറ്റർ ഉയരമുള്ളതും യുനെസ്​കോ പൈതൃക പട്ടികയിലുള്ളതുമായ ബുദ്ധപ്രതിമ സംരക്ഷിക്കാൻ ജീവനക്കാരും പൊലീസു​ം സന്നദ്ധ പ്രവർത്തകരും കഠിന പരിശ്രമത്തിലാണ്​. ബുദ്ധപ്രതിമക്കും ചുറ്റും ചളിവെള്ളം നിറഞ്ഞ സാഹചര്യത്തിൽ മണൽ ചാക്കുകൾ നിരത്തി പ്രതിരോധം തീർക്കുകയാണ്​.


1949നു​ ശേഷം ആദ്യമായാണ്​ പ്രതിമയുടെ താഴെ വെള്ളമെത്തുന്നത്​. ലക്ഷത്തിലധികം പേരെയാണ്​ ഇതുവരെ സുരക്ഷിതമായി ഒഴിപ്പിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.