കാബൂൾ: ആഭ്യന്തര സംഘർഷങ്ങളിൽ പൊറുതിമുട്ടുന്ന അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം 28 കാരനായ ബിസ്മെല്ല ആദിൽ ഐമഖ് കൊല്ലപ്പെട്ടതാണ് അവസാന സംഭവം. ഇതോടെ, രാജ്യത്ത് രണ്ടു മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം അഞ്ചായി.
വെള്ളിയാഴ്ച കേന്ദ്ര പ്രവിശ്യയായ ഘോറിലെ തലസ്ഥാന നഗരിയിലാണ് റേഡിയോ അവതാരകനായ ബിസ്മെല്ല കൊല്ലപ്പെടുന്നത്. സാദ ഏ ഘോർ (ഘോറിന്‍റെ ശബ്ദം) റേഡിയോ സ്റ്റേഷന്റെ എഡിറ്റർ ഇൻ ചീഫായിരുന്നു ബിസ്മെല്ല.
സംഭവത്തിൽ പ്രസിഡന്‍റ് അഷ്റഫ് ഗനി നടുക്കം രേഖപ്പെടുത്തി. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമല്ല. അഭിപ്രായ സ്വാതന്ത്രം തകർക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സർക്കാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.