ജപ്പാ​െൻറ ഹരിത ശാസ്​ത്രജ്​ഞന്​ വിട


ടോക്യോ: പ്രകൃതിദത്ത സസ്യങ്ങൾ നട്ടുകൊണ്ട് ഭൂമിയിലെ ഹരിത ഇടങ്ങൾ വർധിപ്പിക്കുക എന്ന ആശയത്തെ വികസിപ്പിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിറ മിയാവാകിക്ക്​ ജപ്പാൻ വിടനൽകി. 93ാം വയസ്സിൽ മസ്​തിഷ്​കാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. 150-200 വർഷങ്ങൾ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ട്​ സൃഷ്​ടിച്ചെടുക്കാമെന്ന ആശയമാണ്​ മിയാവാകി മുന്നോട്ടുവെച്ചത്​. പല രാജ്യങ്ങളിലും ആഗോളതാപനം ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഈ മാതൃക. 1993 മുതൽ യോകോഹാമ നാഷനൽ യൂനിവേഴ്‌സിറ്റിയിലെ പ്രഫസറും, ജാപ്പനീസ് സെൻറർ ഫോർ ഇൻറർനാഷനൽ സ്​റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറുമായിരുന്നു.1992 ലെ ഭൗമ ഉച്ചകോടിയിൽ മിയാവാകി ത​െൻറ മാതൃക അവതരിപ്പിച്ചത് 2006ൽ അദ്ദേഹത്തിന് ബ്ലൂ പ്ലാനറ്റ് സമ്മാനം ലഭിച്ചു.

ജപ്പാനിലും മറ്റ്​ രാജ്യങ്ങളിലും നൂറുകണക്കിന്​ ചെറുകാടുകൾ നിർമിക്കുന്നതിന്​ അദ്ദേഹം നേതൃത്വം നൽകി. മിയാവാകി കാടുകൾ എന്നാണ്​ ഇവ അറിയപ്പെടുന്നത്​. കേരളത്തിലും മിയാവാകി കാടുകളുണ്ട്​.

Tags:    
News Summary - Farewell to the Green Scientist of Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.