ലണ്ടൻ: 300 സ്ക്വയർ മൈക്രോമീറ്ററിൽ ഇത്തിരിക്കുഞ്ഞൻ വീട് നിർമിച്ച് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരുപറ്റം ശാസ്ത്രജ്ഞർ. നാനോ മെറ്റീരിയൽ സാേങ്കതിക വിദ്യയിലൂടെയാണ് റോബോട്ടിനെ ഉപയോഗിച്ച് ലോകത്തിലെതന്നെ ഏറ്റവും ചെറിയ വീട് നിർമിച്ചത്. ‘വാക്വം സയൻസ് ആൻഡ് ടെക്നോളജി എ’ എന്ന ജേണലിൽ ആണ് കുഞ്ഞൻ വീടിനെ കുറിച്ച് പ്രസിദ്ധീകരിച്ചു വന്നത്. ഇതിനായി ഒപ്റ്റിക്കൽ നാനോ സാേങ്കതികവിദ്യ വികസിപ്പിച്ചെടുത്തു.
ഇലക്ട്രിക് ഗൺ, ഇലക്ട്രോൺ തൂണുകൾ എന്നിവ ഉപയോഗിച്ച് റോബോട്ടിനെ വെച്ച് ഇത് യാഥാർഥ്യമാക്കുകയായിരുന്നു. ഫ്രാൻസിലെ ഫെംേൻറാ-എസ്.ടി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചെടുത്തത്.
ഇൗ സാേങ്കതികവിദ്യയിലൂടെ എത്ര ചെറുതും ആഗ്രഹിക്കുന്ന തരത്തിലുള്ളതുമായ വീടുകൾ നിർമിക്കാം. ഏറ്റവും കൃത്യതയോടെയാണ് റോബോട്ടിനെ ഉപേയാഗിച്ച് വീടിെൻറ ഭാഗങ്ങൾ ചേർത്തുവെച്ചതെന്ന് ഗവേഷക സംഘാംഗമായ റൗച്ച് പറഞ്ഞു. ഭാവിയിൽ നാനോ ടെക്നോളജി ഉപയോഗിച്ച് വാസയോഗ്യമായ വീടുകളും നിർമിക്കാനായേക്കും എന്ന സൂചനയാണ് ഇൗ ഗവേഷണം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.