ഓസ്ട്രിയയില്‍ പ്രസിഡന്‍റ് പുന:തെരഞ്ഞെടുപ്പ്

വിയന: ഓസ്ട്രിയയില്‍ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ വീണ്ടും ജനം ബൂത്തിലത്തെി. തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയിലെ നോബര്‍ട്ട് ഹൂഫറും ഗ്രീന്‍ പാര്‍ട്ടി മുന്‍ നേതാവ് അലക്സാണ്ടര്‍ വാന്‍ ദേര്‍ ബെല്ലനും തമ്മിലാണ് മത്സരം.

കഴിഞ്ഞ മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 31000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബെല്ലനായിരുന്നു ജയം. എന്നാല്‍, വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ഫ്രീഡം പാര്‍ട്ടി  നല്‍കിയ പരാതിയില്‍ ഭരണഘടനാ കോടതി  തെരഞ്ഞെടുപ്പു ഫലം റദ്ദാക്കുകയായിരുന്നു.

വോട്ടെണ്ണലിന്‍െറ ആദ്യഘട്ടത്തില്‍ ഹൂഫറും രണ്ടാംഘട്ടത്തില്‍ ബെല്ലനും വിജയിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്രമക്കേടു നടന്നെന്ന ആരോപണവുമായി ഫ്രീഡം പാര്‍ട്ടി രംഗത്തത്തെിയത്. ഒക്ടോബറിലായിരുന്നു തെരഞ്ഞെടുപ്പ് നടത്താന്‍ പദ്ധതിയിട്ടത്.

ഹൂഫര്‍ വിജയിക്കുകയാണെങ്കില്‍ യൂറോപ്യന്‍ യൂനിയനിലെ ആദ്യ തീവ്രവലതുപക്ഷ നേതാവാകും. തീവ്ര കുടിയേറ്റവിരുദ്ധ മനോഭാവം പുലര്‍ത്തുന്ന ഹൂഫര്‍  ബ്രിട്ടന്‍െറ ചുവടുപിടിച്ച് ഓസ്ട്രിയയിലും യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിന് ഹിതപരിശോധന (ഒക്സിറ്റ്) വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതോടെ ഹൂഫറുടെ യഥാര്‍ഥ മുഖം വെളിപ്പെട്ടെന്ന് ആരോപിച്ച് ബെല്ലനും രംഗത്തത്തെി. എന്നാല്‍, പിന്നീട് കളംമാറ്റിയ ഹൂഫര്‍ താന്‍ ഒക്സിറ്റിനായി വാദിക്കുന്നുവെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ തന്ത്രമാണെന്ന് പറഞ്ഞു.

Tags:    
News Summary - viyanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.