ലണ്ടനിൽ യാത്രികർക്കിടയിലേക്ക്​ വാൻ ഇടിച്ചു കയറി; ഒരാൾ മരിച്ചു

ലണ്ടൻ: വടക്കൻ ലണ്ടനിൽ കാൽനട യാത്രക്കാർക്കിടയിലേക്ക്​ വാഹനം ഇടിച്ചു കയറി ഒരാൾ മരിച്ചു. എട്ടു പേർക്ക്​ പരിക്കേറ്റു. പ്രാദേശിക സമയം അർധരാത്രി 12.20ഒാടെയാണ്​ സംഭവം. ഫിൻസ്​ബറി പാർക്ക്​ പള്ളിയിൽ റമദാ​​​െൻറ ഭാഗമായി പ്രാർഥന കഴിഞ്ഞ്​ ഇറങ്ങിയവരാണ്​ അപകടത്തിൽ പെട്ടത്​. തീവ്രവാദ വിരുദ്ധ സേന സംഭവത്തെ കുറിച്ച്​ അന്വേഷണം നടത്തുന്നു. അപകടത്തി​​​െൻറ ഉത്തരവാദികളിൽ ഒരാ​െള പൊലീസ്​ പിടികൂടിയിട്ടുണ്ട്​.

​െഹലികോപ്​റ്ററുകളും മറ്റ്​ അടിയന്തര വാഹന സംവിധാനങ്ങളും ഉടൻ സ്​ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പ്രദേശത്തെ ഗതാഗതം പൊലീസ്​ തടഞ്ഞു. 
 
മുസ്​ലിംകളെ ലക്ഷ്യം വെച്ചു നടന്ന ആക്രമണമാണെന്നും അപകടമല്ലെന്നും ബ്രിട്ടനിലെ മുസ്​ലിം കൗൺസിലിൽ മേധാവി ഹാരുൺ ഖാൻ പറഞ്ഞു. എന്നാൽ ഇത്​ ​െപാലീസ്​ സ്​ഥിരീകരിച്ചിട്ടില്ല. 
 

Tags:    
News Summary - Vehicle Hits Pedestrians Near London Mosque, Several Wounded, Say Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.