മാഞ്ചസ്റ്റർ ഭീകരാക്രമണം; ​െഎ.എസ്​ ഉത്തരവാദിത്തമേറ്റു

ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്​ഫോടനത്തി​​​െൻറ ഉത്തരവാദിത്തം ഭീകരസംഘടനയായ ​െഎ.എസ്​ ഏറ്റെടുത്തു. സംഭവത്തിൽ 22 പേർ കൊല്ലപ്പെടുകയും 59 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ടെലഗ്രാം ചാനലിലൂടെ ​െഎ.എസ്​ ഇക്കാര്യം പറഞ്ഞതായി സി.എൻ.എൻ ആണ്​ റിപ്പോർട്ട്​ ചെയ്​തത്​.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി പത്തരയോടെ യു.എസ് പോപ്പ് ഗായിക അരീന ഗാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ഭീകരാ​ക്രമണമുണ്ടായത്​.  2005 ജൂലൈ അഞ്ചിന്​ ഇംഗ്ലണ്ടിലെ ​മൂന്ന്​ ട്രെയിനുകളിലായുണ്ടായ ചാവേർ സ്​ഫോടനത്തിൽ 52 പേർ മരിക്കുകയും 700 പേർക്ക്​ പരിക്കേൽകുകയും ചെയ്​തിരുന്നു.

Tags:    
News Summary - UK police arrest man in relation to Manchester

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.