Posted On
date_range Updated On
date_range യു.കെയിൽ കുടുങ്ങിയ വിദേശ പൗരന്മാരുടെ വിസ കാലാവധി നീട്ടി
ലണ്ടൻ: ഇന്ത്യക്കാരടക്കം രാജ്യത്ത് കുടുങ്ങിയ വിദേശ പൗരന്മാർക്ക് വിസ കാലാവധി നീട്ടി നൽകി യു.കെ ഭരണകൂടം. ജൂലൈ വരെയാണ് സന്ദർശന വിസാ കാലാവധി നീട്ടി നൽകിയത്.
യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ആണ് വിവരം അറിയിച്ചത്. നേരത്തെ, മെയ് 31 വരെ വിസാ കാലാവധി ദീർഘിപ്പിച്ചിരുന്നു.
രാജ്യത്ത് എത്തുന്നവർ 14 ദിവസം ഹോം ക്വാറന്‍റീനിൽ കഴിയണമെന്നും ആഭ്യന്തര വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇവർ ബന്ധുക്കൾ, പൊതുസ്ഥലം സന്ദർശിക്കാനോ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാനോ സാധനങ്ങൾ വാങ്ങുന്നതിനോ പുറത്തേക്ക് പോകുവാനോ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.