ടി​ല്ലേ​ഴ്​​സ​ൻ തുർക്കിയിലെ​ത്തി

അങ്കാറ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ ഒൗദ്യോഗിക സന്ദർശനത്തിനായി തുർക്കിയിലെത്തി. തുർക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതി​െൻറ സാധ്യതകൾ തേടി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായും വിദേശകാര്യ മന്ത്രി മെവ്ലൂത് കാവുസൊഗ്ലുമായും  ടില്ലേഴ്സൻ ചർച്ച നടത്തും. 
വടക്കൻ സിറിയയിൽ  സൈനികനീക്കം  അവസാനിപ്പിച്ചുവെന്ന് തുർക്കി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടില്ലേഴ്സ​െൻറ സന്ദർശനം. 
ബറാക് ഒബാമയുടെ ഭരണകാലത്ത് സിറിയയിൽ െഎ.എസിനെതിരെ കുർദുസൈനികർക്ക്  നൽകുന്ന പിന്തുണയെ തുടർന്ന് തുർക്കി^യു.എസ് ബന്ധത്തിൽ അസ്വാരസ്യങ്ങളുയർന്നിരുന്നു. കുർദിഷ് പീപ്ൾസ് പ്രൊട്ടക്ഷൻ യൂനിറ്റിനെ തുർക്കി തീവ്രവാദ സംഘമായാണ് കരുതുന്നത്. 

തുർക്കിയിലെ പട്ടാള അട്ടിമറിശ്രമത്തി​െൻറ ആസൂത്രകനെന്നു കരുതുന്ന ഫത്ഹുല്ല ഗുലനെ അമേരിക്ക സംരക്ഷിക്കുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി. ഗുലനെ  വിട്ടുകിട്ടണമെന്ന് തുർക്കി ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഒബാമ ഭരണകൂടം തയാറായില്ല.  ട്രംപ് ഭരണകൂടത്തിൽ കാര്യങ്ങൾ കുറെകൂടി എളുപ്പമാകുമെന്നാണ് തുർക്കി  കരുതിയിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ സമീപനം വെളിപ്പെടുത്താത്ത യു.എസ് കഴിഞ്ഞ ദിവസം തുർക്കിയിലെ മുതിർന്ന ബാങ്കുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതോടെ  വീണ്ടും സംഘർഷം ഉടലെടുത്തു.  ഉദ്യോഗസ്ഥനെ വിട്ടയച്ചില്ലെങ്കിൽ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്നായിരുന്നു തുർക്കി പ്രധാനമന്ത്രി ബിൻഅലി യിൽദിരിമി​െൻറ മുന്നറിയിപ്പ്.

Tags:    
News Summary - turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.