തു​ർ​ക്കി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി: ജ​ർ​മ​നി​യി​ൽ വോ​െ​ട്ട​ടു​പ്പ്​ തു​ട​ങ്ങി

ബർലിൻ: പ്രസിഡൻറിന് കൂടുതൽ അവകാശങ്ങൾ നൽകുന്ന ഭരണഘടനഭേദഗതിക്കായുള്ള ഹിതപരിശോധനയിൽ ജർമനിയിൽ താമസിക്കുന്ന തുർക്കി കുടിയേറ്റക്കാർക്ക് വോെട്ടടുപ്പ് തുടങ്ങി. തുർക്കിയും യൂറോപ്പും തമ്മിലുള്ള ബന്ധം സംഘർഷത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് വോെട്ടടുപ്പ്. 

30 ലക്ഷം തുർക്കി പൗരന്മാർ ജർമനിയിൽ കഴിയുന്നുണ്ട്. ബർലിനിലെ തുർക്കി കോൺസുലേറ്റിലാണ് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയത്. മാർച്ച് 27 മുതൽ ഏപ്രിൽ 9 വരെയാണ് വോെട്ടടുപ്പ് നടക്കുക. നടപടികൾ പൂർത്തിയായാൽ ബാലറ്റ് ബോക്സുകൾ വോെട്ടണ്ണലിനായി തുർക്കിയിലെത്തിക്കും.

ഏപ്രിൽ 16നാണ് തുർക്കിയിൽ വോെട്ടടുപ്പ്. ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങളിലും തുർക്കി പൗരന്മാരുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്നവരുടെ വോട്ട് ഉറപ്പിക്കാൻ തുർക്കിമന്ത്രിമാർ നടത്താനിരുന്ന രാഷ്ട്രീയ റാലി ജർമനിയും നെതർലൻഡ്സും തടഞ്ഞിരുന്നു. ഇത് തുർക്കിയെപ്രകോപിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.