തുര്‍ക്കിയില്‍ ‘ജുംഹൂരിയത്’ എഡിറ്റര്‍ പൊലീസ് പിടിയില്‍

അങ്കാറ: പ്രതിപക്ഷ പത്രമായ ‘ജുംഹൂരിയതി’ന്‍െറ എഡിറ്റര്‍ മുറാദ് സബുന്‍കു അടക്കം പത്തുപേരെ തുര്‍ക്കി പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെയാണ് എഴുത്തുകാരും പത്രജീവനക്കാരുമടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഇവരുടെ താമസസ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. പത്രത്തിന്‍െറ ചെയര്‍മാന്‍ അടക്കം 13 പേര്‍ക്കെതിരെ നേരത്തെ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ഈ വര്‍ഷം ജുലൈയില്‍ നടന്ന പട്ടാള അട്ടിമറിയുടെ സൂത്രധാരനായി കരുതുന്ന ഫത്ഹുല്ല ഗുലനെ പിന്തുണക്കുന്നവര്‍ക്കെതിരായ നടപടിയുടെ ഭാഗമാണ് പത്രത്തിനെതിരായ നീക്കം. പിടികൂടപ്പെട്ടവര്‍ക്ക് ഗുലനുമായും നിരോധിത കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായും ബന്ധമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ഓഫിസ് വ്യക്തമാക്കി. അട്ടിമറിശ്രമം നടന്നതിന് ശേഷം രാജ്യത്ത് നിരവധി മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. ലക്ഷത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനം നഷ്ടപ്പെടുകയും 37,000 പേര്‍ അറസ്റ്റിലാവുകയും ചെയ്തതായാണ് കണക്ക്. 15 മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടപടിയുണ്ടായി.

തുര്‍ക്കിയിലെ ഉര്‍ദുഗാന്‍ സര്‍ക്കാറിനെ നേരത്തെ മുതല്‍ ശക്തമായി എതിര്‍ക്കുന്ന ജുംഹൂരിയത് പത്രത്തിന്‍െറ മുന്‍ എഡിറ്റര്‍ രാഷ്ട്ര രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായിരുന്നു. ഇദ്ദേഹം പിന്നീട് ജര്‍മനിയിലേക്ക് കടക്കുകയായിരുന്നു. വാറന്‍റ് നിലവിലുള്ളതിനാല്‍ ഇദ്ദേഹം പിന്നീട് രാജ്യത്ത് തിരിച്ചത്തെിയിട്ടില്ല.

 

Tags:    
News Summary - turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.