സിറിയ: വ്യോമാക്രമണത്തില്‍ തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

ഡമസ്കസ്: സിറിയന്‍ സൈന്യത്തിന്‍െറ വ്യോമാക്രമണത്തില്‍ മൂന്നു തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 10ലേറെ സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തുര്‍ക്കിയും സിറിയയും തമ്മിലുള്ള  കലഹം വര്‍ധിപ്പിക്കുമിതെന്നാണ് വിലയിരുത്തല്‍. തുര്‍ക്കി സായുധ സേനാവിഭാഗം വെബ്സൈറ്റിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വടക്കന്‍ സിറിയയിലെ അല്‍ബാബിനടുത്താണ് സംഭവമെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ്ചെയ്തു. തുര്‍ക്കി അതിര്‍ത്തിയോടും ഐ.എസ് ശക്തികേന്ദ്രമായ റഖാക്കും ഇദ്ലിബിനും  ചേര്‍ന്നുകിടക്കുന്ന മേഖലയാണിത്.

സിറിയന്‍ വ്യോമാക്രമണത്തില്‍ ആദ്യമായാണ് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെടുന്നത്. ഐ.എസിനെതിരെയാണ് വ്യോമാക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്‍െറ അവകാശവാദം. വടക്കന്‍ സിറിയയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഐ.എസിനെതിരെയുള്ള പോരാട്ടത്തില്‍ മൂന്നു തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ കുര്‍ദ് സൈനികരെയാണ് തുര്‍ക്കി പഴിചാരിയത്.

ആഗസ്റ്റ് മുതല്‍ വടക്കന്‍ സിറിയയിലേക്ക് ഐ.എസിനെ തുരത്താനും വിമതരെ സഹായിക്കാനും തുര്‍ക്കി സൈനികരെ  അയച്ചിരുന്നു. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഘടകമാണ് സിറിയയിലെ കുര്‍ദ് സേനയെന്നാണ് തുര്‍ക്കിയുടെ വാദം.

Tags:    
News Summary - Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.