തുര്‍ക്കിയില്‍ 10,000 ഉദ്യോഗസ്ഥരെ പുറത്താക്കി

അങ്കാറ: കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാറിനെതിരെ നടന്ന അട്ടിമറിനീക്കത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മതപണ്ഡിതന്‍ ഫത്ഹുല്ല ഗുലനുമായി ബന്ധമുള്ളവര്‍ക്കെതിരായ കടുത്ത നടപടികള്‍ തുര്‍ക്കിയില്‍ തുടരുന്നു.   ഗുലനുമായി ബന്ധമുണ്ടെന്ന് കരുതുന്ന 10,000 ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും 15 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചു. പരാജയപ്പെട്ട അട്ടിമറിനീക്കത്തിനുശേഷം ഇതുവരെ, ഒരു ലക്ഷമാളുകളെ ഉദ്യോഗത്തില്‍നിന്ന് പിരിച്ചുവിടുകയും 37,000 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അട്ടിമറി നീക്കത്തിനു പിന്നില്‍ ഗുലനാണെന്നാണ് ആരോപണം.

Tags:    
News Summary - Turkey sacks 10000 government employees over coup attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.