Posted On
date_range Updated On
date_range ബശ്ശാർ ഭരണകൂടവുമായി ബന്ധമില്ല –ഉർദുഗാൻ
അങ്കാറ: സിറിയയിൽ ബശ്ശാർ ഭരണകൂടവുമായി ഇൗ നിമിഷം വരെ യാതൊരു ബന്ധവുമില്ലെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. സിറിയയിലെ ആഭ്യന്തരകലഹത്തിെൻറ സൂത്രധാരൻ പ്രസിഡൻറ് ബശ്ശാർ അൽ അസദ് ആണെന്നാണ് തുർക്കിയുടെ ആരോപണം.
അതേസമയം റഷ്യയും ഇറാനും ബശ്ശാർ ഭരണകൂടത്തിന് പിന്തുണ തുടരുകയാണ്. സിറിയയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള മാർഗങ്ങൾ ആരാഞ്ഞ് കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ മാധ്യസ്ഥത്തിൽ ചർച്ച നടന്നിരുന്നു.
ചർച്ചയിൽ കുർദിഷ് ഡെമോക്രാറ്റിക് ഫോഴ്സിനെ എതിർക്കുന്ന നിലപാടാണ് ബശ്ശാർ സ്വീകരിച്ചതെന്ന് പുടിൻ ഉർദുഗാനോട് സൂചിപ്പിച്ചിരുന്നു. തുർക്കിയും സംഘത്തെ തീവ്രവാദ വിഭാഗമായാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.