ഇൗച്ചയും പച്ചപ്പും; അൻറാർട്ടിക്കക്ക്​ പുതിയ ഭീഷണി

ന്യൂയോർക്​: കാലാവസ്​ഥവ്യതിയാനം ലോകത്ത്​ മനുഷ്യവാസം ഇല്ലാത്ത അൻറാർട്ടിക്കക്കും ഭീഷണിയാവുന്നു. മഞ്ഞുമൂടിയ ഭൂഖണ്ഡത്തിൽ പച്ചനിറമുള്ള ആൽഗകളും ഇൗച്ചകളുമെത്തുന്നത്​ ഭൂഖണ്ഡത്തി​​െൻറ സ്വാഭാവികഘടനയെ വലിയതോതിൽ മാറ്റുകയാണെന്ന്​ ശാസ്​ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. 

കാലാവസ്​ഥ വ്യതിയാനം മൂലം കഴിഞ്ഞ മൂന്ന്​ ദശാബ്​ദങ്ങളിലായി അൻറാർട്ടിക്കയിലെ താപനില മൂന്ന്​ ഡിഗ്രി സെൽഷ്യസ്​ ഉയർന്നിട്ടുണ്ട്​. ഇത്​ വിത്തി​​െൻറയും ലാർവെയുടെയും രൂപത്തിലെത്തുന്ന അന്യദേശ ജീവികൾക്ക്​ ഭൂഖണ്ഡത്തിൽ അനുകൂല സാഹചര്യമൊരുക്കുന്നതായി ശാസ്​ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഹിമപാളികൾ ചുരുങ്ങി പലയിടത്തും അടിഭാഗം കാണാവുന്ന വിധത്തിലായിട്ടുണ്ട്​. അൻറാർട്ടിക്കയിൽ പര്യവേക്ഷകരും, വിനോദസഞ്ചാരികളുമെത്തുന്ന കപ്പലുകളിൽകൂടി ഇൗച്ചകളുമെത്തുന്നത്​ ചെറുതല്ലാത്ത ഭീഷണിയാണ്​. 

രോഗാണുക്കളെ വഹിക്കുന്ന ഇൗച്ച ഉൾപ്പെടെയുള്ള പ്രാണികളുടെ വ്യാപനം തദ്ദേശീയ ജീവികൾക്ക്​ ഭീഷണിയാവുമെന്ന്​ ബ്രിട്ടീഷ്​ അൻറാർട്ടിക്ക സർവേയിലെ  ശാസ്​ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഭീഷണി ചെറുക്കാനുള്ള പദ്ധതികൾ അപര്യാപ്​തമാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.

Tags:    
News Summary - the threat of antartica is flies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.