വീട്ടുനമ്പര്‍ തെറ്റി; ആസ്ട്രേലിയയില്‍ ബിസിനസുകാരന്‍െറ വീട് ഇടിച്ചു തകര്‍ത്തു


സിഡ്നി: രണ്ട് നമ്പറുകളുടെ വ്യത്യാസത്തില്‍ ആസ്ട്രേലിയന്‍ ബിസിനസുകാരന്‍ സ്റ്റീവ് ബലാസിന് നഷ്ടപ്പെട്ടത് തന്‍െറ ആജീവനാന്ത സ്വപ്നം.  കെട്ടിടങ്ങള്‍ നിമിഷനേരംകൊണ്ട് നിലംപരിശാക്കുന്ന ഡീമൊളിഷന്‍ ടീം വിലാസം തെറ്റിയത്തെി അബദ്ധത്തില്‍ ബെലാസിന്‍െറ വീട് ഇടിച്ചുനിരപ്പാക്കുകയായിരുന്നു.  ലെറ്റര്‍ബോക്സിലെ വീട്ടുനമ്പറാണ് ചതിച്ചത്. ഡാനിയല്‍ ഡീമൊളിഷന്‍ കമ്പനി ഉടമ മന്‍റാര്‍നോക്ക് കിട്ടിയ ഇ-മെയില്‍ സന്ദേശപ്രകാരം 200ാം നമ്പര്‍ വീടാണ് ഇടിച്ചുനിരപ്പാക്കേണ്ടിയിരുന്നത്.

മന്‍റാര്‍നോയും ജീവനക്കാരും സ്ഥലത്തത്തെി ഡീമൊളിഷന്‍ ആരംഭിക്കുകയും ചെയ്തു. സംഭവസമയത്ത് പുറത്തുപോയിരുന്ന ബലാസ് സുഹൃത്ത് ഫോണ്‍ ചെയ്തപ്പോഴാണ് തന്‍െറ വീട് തകര്‍ക്കുന്നതായി അറിഞ്ഞത്. ഉടനെ പൊലീസുമായി സ്ഥലത്തത്തെി ബലാസ് വീട് ഇടിച്ചുതകര്‍ക്കുന്നത്

തടയുകയായിരുന്നു. യഥാര്‍ഥത്തില്‍ പുതുക്കിപ്പണിയുന്നതിനായി 200ാം നമ്പര്‍ വീടായിരുന്നു ഇടിച്ചുനിരത്തേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ബലാസ് വില്‍പന നടത്തിയ ഈ കെട്ടിടത്തിന്‍െറ നമ്പറും ബലാസിന്‍െറ വീടിന്‍െറ നമ്പറും പരസ്പരം മാറിപ്പോവുകയും ഡാനിയല്‍ ഡീമൊളിഷന്‍ ടീം 198ാമത്തെ വീട് തകര്‍ക്കുകയുമായിരുന്നു. വന്‍ദുരന്തം സംഭവിച്ചെങ്കിലും ഡീമൊളിഷന്‍ കമ്പനിയുടമ മന്‍റാര്‍നോയെ കുറ്റപ്പെടുത്താന്‍ ബലാസ് തയാറായില്ല. ചെറിയ അബദ്ധത്തിന്‍െറ  പേരില്‍ മെന്‍റാര്‍നോയെ ക്രിമിനലായി മുദ്രകുത്തേണ്ട ആവശ്യമില്ളെന്നു അഭിപ്രായം.

Tags:    
News Summary - Sydney home destroyed in error after letterbox 'boo-boo'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.