സ്റ്റോക്ഹോം: കുടിയേറ്റ വിരുദ്ധ വികാരങ്ങൾ ശക്തമാകുന്നതിനിടെ സ്വീഡനിൽ പൊതുതെരഞ്ഞെടുപ്പ് പൂർത്തിയായി. ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകൾക്കും സെൻറർ റൈറ്റ് പാർട്ടിക്കും ഒരു പോലെ വിജയ സാധ്യതയെന്നാണ് വിലയിരുത്തൽ. കുടിയേറ്റമായിരുന്നു പ്രചാരണവേളയിലെയും പ്രധാന വിഷയം.
നിയോ നാസികളുമായി ബന്ധം പുലർത്തുന്ന വലതുപക്ഷ പാർട്ടിയായ സ്വീഡൻ ഡെമോക്രാറ്റ് രണ്ടാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ട്. 2010 ലാണ് സ്വീഡൻ ഡെമോക്രാറ്റ് പാർട്ടി പാർലമെൻറിലെത്തിയത്. അതിനിടെ, കുടിയേറ്റക്കാര്‍ക്കെതിരെ നിലപാടെടുത്തവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന് രംഗത്തെത്തി. അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടികള്‍ അവസാനവട്ട പരിശ്രമത്തിലുമാണ്. പോളിങ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണ 1,63,000 കുടിയേറ്റക്കാര്‍ രാജ്യത്തുണ്ട്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
2015ലായിരുന്നു കുടിയേറ്റക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി കൊടുത്തത്. കുടിയേറ്റക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ട്. ഇതിെൻറ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരായ പരാമര്‍ശങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, വലതുപക്ഷ പാര്‍ട്ടികളെയും നേതാക്കന്മാരെയും വിമര്‍ശിച്ചുകൊണ്ട് സ്വീഡന് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന് രംഗത്തുവന്നു. വംശീയപരപമായി പ്രതികരിക്കുന്ന പാര്‍ട്ടികള്‍ രാജ്യത്തിെൻറ യൂറോപ്യന്‍ മൂല്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്ന് ആരോപിച്ചു.
വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരായ നിലപാടില്‍നിന്ന് ഒരടിപോലും പിറകോട്ടില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. അവര്‍ വീണ്ടും വീണ്ടും അവരുടെ നാസിസവും വംശീയതയുമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ യൂറോപ്യന്‍ യൂനിയനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും നമ്മള് കൂടുതല്‍ സഹകരിച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
കുടിയേറ്റക്കാര്‍ തൊഴില്‍രഹിതരാണെന്നും അവര്‍ക്ക് സ്വീഡന്കാരാകാന് കഴിയില്ലെന്നും ജോലി കിട്ടാന്‍ പ്രയാസമാണെന്നൊക്കെയാണ് അവര്‍ക്കെതിരായ ചില പരാമര്‍ശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.