Posted On
date_range Updated On
date_range സോവിയറ്റ് വിമർശകൻ ബുകോവ്സ്കി നിര്യാതനായി
മോസ്കോ: സോവിയറ്റ് കാലത്തെ പ്രമുഖ റഷ്യൻ വിമതസ്വരമായിരുന്ന വ്ലാദിമിർ ബുകോവ് സ്കി (76) നിര്യാതനായി. ഇംഗ്ലണ്ടിലെ കേംബ്രിജിലാണ് അന്ത്യം. 1976ൽ സോവിയറ്റ് റഷ്യയിൽനിന്ന് നാടുകടത്തിയശേഷം ഇംഗ്ലണ്ടിലായിരുന്നു താമസം. സോവിയറ്റ് യൂനിയനിൽ കഴിയുന്ന കാലത്ത് സർക്കാറിനെ വിമർശിച്ചതിെൻറ പേരിൽ 12 വർഷം ജയിലിലും മനോരോഗാശുപത്രികളിലും കഴിയേണ്ടിവന്നു.
ഇൗ കാലയളവിൽ സോവിയറ്റ് വിമർശനത്തിെൻറ അടയാളമായി ബുകോവ്സ്കി മാറി. ‘ടു ബിൽഡ് എ കാസിൽ’ എന്ന പേരിൽ ഓർമക്കുറിപ്പ് എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.